ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്​​ഥ​ലം​മാ​റ്റ  മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വ്​

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലംമാറ്റം മധ്യവേനൽ അവധിക്കാലത്ത് വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും. ഇതിന് ഫെബ്രുവരി ഒന്നുമുതൽ 15 വരെ അപേക്ഷ സമർപ്പിക്കാം. ഇൗ വർഷം ഇത് ഏപ്രിൽ 15 മുതൽ 30 വരെയായിരിക്കും. ഏപ്രിൽ ഒന്നിനും 15നും ഇടയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കും. 16നും 30നും ഇടയിൽ പട്ടിക സംബന്ധിച്ച് പരാതി നൽകാം. മേയ് 15നകം (ഇൗവർഷം മേയ് 30നകം) സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും. ഒാൺലൈനായി മാത്രമേ അേപക്ഷ സ്വീകരിക്കൂ. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം അധ്യാപകരുടേതിന് മുമ്പ് നടത്തണം. പ്രാവർത്തികമാക്കുന്നത് ഒന്നിച്ചായിരിക്കും. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം കാരണം ഏതെങ്കിലും ഹയർ സെക്കൻഡറി അധ്യാപകന് സ്കൂൾ മാറ്റം അനിവാര്യമായാൽ അതേ വിദ്യാഭ്യാസ ജില്ലയിലെ അതേ വിഷയത്തിലെ ഒൗട്ട്സ്േറ്റഷൻ സർവിസ് കുറഞ്ഞ അധ്യാപകനെ മാനദണ്ഡപ്രകാരം മാറ്റി നിയമിക്കും. 

ഒരു ഹോം സ്റ്റേഷനിൽ അഞ്ച് അക്കാദമിക വർഷം സേവനം പൂർത്തിയാക്കിയ തസ്തികകളും റിട്ടയർമ​െൻറ് ഒഴിവുകളും പുതുതായി ഉണ്ടാകുന്ന ഒഴിവുകളും ഒാപൺ വേക്കൻസികളായി ഹയർ സെക്കൻഡറി ഡയറക്ടർ വിജ്ഞാപനം ചെയ്യണം. അഞ്ചുവർഷം പൂർത്തിയായ തസ്തികകൾ, റിട്ടയർമ​െൻറ് ഒഴിവുകൾ, പുതിയ ഒഴിവുകൾ എന്നിവ പരിഗണിക്കാൻ ഒൗട്ട്സ്റ്റേഷനിൽനിന്ന് ഹോം സ്റ്റേഷനിലേക്കുള്ള സ്ഥലം മാറ്റത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലംമാറ്റത്തിന് ആവശ്യമായ സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവസരം അധ്യാപകർക്ക് ലഭിക്കും. 

മാർച്ച് 31 പ്രകാരം മൂന്നുവർഷം പൂർത്തിയാക്കിയ അധ്യാപകരേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ പാടുള്ളൂ. സ്ഥലംമാറ്റത്തിനുശേഷം നിലനിൽക്കുന്ന ഒാപൺ വേക്കൻസികളിലേക്കുള്ള അഡ്ജസ്റ്റ്മ​െൻറ് ട്രാൻസ്ഫറിന് മുഴുവൻ അധ്യാപകർക്കും അപേക്ഷിക്കാം. അപേക്ഷ പ്രിൻസിപ്പൽ മുഖേനയേ സമർപ്പിക്കാവൂ. ഹയർ സെക്കൻഡറി സർവിസ് ദൈർഘ്യം ആയിരിക്കും സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം. മുൻഗണന വിഭാഗങ്ങൾക്ക് ഒഴികെ ഹോം സ്റ്റേഷനിലേക്കുള്ള മാറ്റത്തിനുള്ള മാനദണ്ഡം ഹോം സ്റ്റേഷന് പുറത്തെ സേവന ദൈർഘ്യമായിരിക്കും. താൽക്കാലികമായോ സ്ഥിരമായോ പ്രിൻസിപ്പൽ തസ്തിക വേണ്ടെന്ന് െവക്കുന്നവർക്ക് സ്ഥലംമാറ്റത്തിൽനിന്ന് പരിരക്ഷ ലഭിക്കില്ല. ഹോം സ്റ്റേഷനിൽനിന്ന് 200 കിലോമീറ്റർ വരെ മുൻഗണന ലഭിക്കില്ല. ഹോം സ്റ്റേഷനിൽനിന്ന് 201 മുതൽ 400 കിലോമീറ്റർ വരെ ഒരു വർഷം സേവനം ഒന്നേകാൽ വർഷമായും 401 കിലോമീറ്റർ മുതൽ മുകളിലുള്ള ദൂരത്തിലെ ഒരു വർഷത്തെ സേവനം ഒന്നര വർഷമായും പരിഗണിക്കും.

Tags:    
News Summary - higher secondary teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.