ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിലെ തടസ്സം നീക്കാൻ സർക്കാർ വീണ്ടും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. ഇതുസംബന്ധിച്ച കേസ് പരിഗണിച്ച ഹൈകോടതി നിർദേശപ്രകാരമാണ് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥലംമാറ്റത്തിനായി ഇറക്കിയ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ കഴിയില്ല.

മാനദണ്ഡത്തിൽ മാറ്റംവരുത്തുകയാണെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടിവരും. ഇക്കാര്യത്തിൽ ട്രൈബ്യൂണൽ മുമ്പാകെ വ്യക്തത വരുത്തി സ്ഥലംമാറ്റം ഈ വർഷം തന്നെ നടത്താനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റത്തിന് അധ്യാപകരുടെ മാതൃ ജില്ലക്ക് പുറത്തുള്ള സർവിസ് സിനിയോറിറ്റി പരിസര ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഏതാനും അധ്യാപകർ സമർപ്പിച്ച ഹരജിയിലാണ് സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ തടഞ്ഞത്. 

Tags:    
News Summary - Higher Secondary Transfer; The government will again approach the tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.