ഹിജാബ് വിധി: സുപ്രീം കോടതിയിൽ അപ്പീൽ നൽകും -കാന്തപുരം

തളിപ്പറമ്പ്: ഹിജാബ് വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. അൽ മഖർ 33-ാം വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതർ സമൂഹത്തിന് ഗുണമുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. അബൂബക്കർ മൗലവി പട്ടുവം അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി.

ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി, വി.വി. അബൂബക്കര്‍ സഖാഫി, ത്വാഹ സഖാഫി, നിസാമുദ്ദീൻ ഫാളിലി അൽ കാമിലി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. അബ്ദുറഷീദ് സ്വാഗതവും കെ.പി. അബ്ദുൽ ജബ്ബാർ ഹാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - Hijab verdict: An appeal will be filed in the Supreme Court - Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.