കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിെൻറ അടിസ്ഥാനത്തിൽ കേരളത്തിലുള്ള 30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഉടൻ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് വർഗീയ മുതലെടുപ്പിനാണെന്നും ശശികല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
നിയമത്തിനെതിരെ വിഷലിപ്തമായ നുണപ്രചാരണം അഴിച്ചുവിട്ട് ചില മതതീവ്രവാദ സംഘടനകൾ വർഗീയ കലാപത്തിനു സാഹചര്യമൊരുക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി നടത്തിയ സത്യഗ്രഹ സമരം വർഗീയ ചേരിതിരിവിന് ആക്കംകൂട്ടി. വോട്ട്ബാങ്ക് ലക്ഷ്യമാക്കി മുസ്ലിംകളെ സംഘടിപ്പിച്ച് രാജ്യത്തിനെതിരായ യുദ്ധമാണ് ഇവർ നടത്തുന്നത്.
തീവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങൾ ഹിന്ദുക്കൾക്കെതിരെയാണ്. ഡൽഹിയിൽ പൊലീസ് നടപടിയിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്ന് കള്ളപ്രചാരണം നടത്തി പോപുലർ ഫ്രണ്ടും ഡി.വൈ.എഫ്.ഐയും മയ്യിത്ത് നമസ്കാരംവരെ നടത്തി –ശശികല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.