ഹിന്ദുഐക്യവേദി: കെ.പി.ശശികല വീണ്ടും പ്രസിഡന്റ്; വത്സൻ തില്ല​ങ്കേരി വർക്കിങ് പ്രസിഡന്റ്

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയെയും വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരി​െയയും സംസ്ഥാന പ്രതിനിധി സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. പത്മശ്രീ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ. വി. പത്മനാഭന്‍ എന്നിവര്‍ രക്ഷാധികാരിമാരാണ്. വൈസ് പ്രസിഡന്റുമാരായി കെ.വി. ശിവന്‍, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി.എന്‍. ബിനീഷ്ബാബു, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, നിഷ സോമന്‍, പി.കെ. ചന്ദ്രശേഖരന്‍, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യന്‍ മൂസത്, സ്വാമി ദേവാനന്ദ സരസ്വതി എന്നിവ​െരയും ജനറല്‍ സെക്രട്ടറിമാരായി കെ.പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, ബിന്ദു മോഹന്‍ എന്നിവ​െരയും തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാറാണ് ട്രഷറര്‍.

സി. ബാബു സംഘടന സെക്രട്ടറിയായും വി. സുശികുമാര്‍ സഹസംഘടന സെക്രട്ടറിയായും തുടരും. ആര്‍.വി. ബാബു, ഇ.എസ്. ബിജു എന്നിവരാണ് വക്താക്കള്‍. സെക്രട്ടറിമാരായി കെ. പ്രഭാകരന്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, അഡ്വ. രമേശ് കൂട്ടാല, എം.വി. മധുസൂദനന്‍, പി.എന്‍. ശ്രീരാമന്‍, പി.വി. മുരളീധരന്‍, വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി. ശ്യാംമോഹന്‍, എസ്. വിനോദ്, എം.സി. സാബുശാന്തി എന്നിവരെ തെരഞ്ഞെടുത്തു.

സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഞായറാഴ്ച തൃശൂരില്‍ നടക്കും. പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമ്മേളനം. ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. 

Tags:    
News Summary - Hindu Aikyavedi: KP Sasikala President again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.