തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു പാർലമെൻറ് സമുദായസഖ്യം എൽ.ഡി.എഫ ് സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് ഹിന്ദു പാർലമെൻറ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ വാ ർത്തസമ്മേളനത്തിൽ അറിച്ചു.
ഹൈന്ദവ വിശ്വാസികളിൽ പത്ത് ശതമാനത്തിെൻറപോലും പിന്തുണയില്ലാത്ത സംഘ്പരിവാർ സംഘടനകൾ ഹിന്ദുക്കളുടെ പേരിൽ നടത്തുന്ന ഫാഷിസ്റ്റ് നടപടികളെ ചെറുത്ത് തോൽപിക്കുകയാണ് ലക്ഷ്യം.
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഹിന്ദു പാർലമെൻറ്, വർഗീയശക്തികളുടെ പരാജയം ഉറപ്പുവരുത്താനാണ് എൽ.ഡി.എഫിനെ പിന്തുണക്കുന്നത്.
ജില്ല സെക്രട്ടറി എസ്. ബാഹുലേയൻ നായർ, കെ.ജി.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഹരിദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.