ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്നും ആദ്യത്തേത് എല്ലാത്തിനേയും ഉൾക്കൊള്ളുന്നതും രണ്ടാമത്തേത് ഇരട്ടത്താപ്പാണെന്നും ശശിതരൂർ എം.പി. ഗോവയിൽ ബീഫ് ലഭ്യത ഉറപ്പുവരുത്തുമെന്ന ബി.ജെ.പി സർക്കാറിെൻറ നിലപാട് ചൂണ്ടിക്കാട്ടിയാണ് തരൂർ വിമർശനം ഉന്നയിച്ചത്. ഹിന്ദുമതം സത്യം തേടുന്നതിനാണ്. ഹിന്ദുത്വം ഇരട്ടത്താപ്പിലും കാപട്യത്തിലുമാണ് മുങ്ങിയിരിക്കുന്നത്. ഓരോ ദിവസവും ഇതിെൻറ തെളിവുകൾ പുറത്തുവരികയാണെന്നും തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.
'ഹിന്ദുമതവും ഹിന്ദുത്വവും ഒന്നല്ല. ആദ്യത്തേത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. രണ്ടാമത്തേതാകെട്ട വിവേചനപരവും. ഹിന്ദുമതം സത്യാന്വേഷണമാണ്. ഹിന്ദുത്വം ഇരട്ടത്താപ്പിലും കാപട്യത്തിലും മുങ്ങി നിൽക്കുന്ന ഒന്നാണ്. ഓരോ ദിവസവും ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണ്'-തരൂർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിെൻറ പ്രസ്താവനയും പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബീഫ് ക്ഷാമത്തെക്കുറിച്ച് തെൻറ സർക്കാരിന് ബോധ്യമുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞതായുള്ള പി.ടി.ഐ റിപ്പോർട്ടാണ് തരൂർ കുറിപ്പിനോപ്പം ചേർത്തിരിക്കുന്നത്.
രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പി സർക്കാറുകൾ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട്. ഗോസംരക്ഷണത്തിെൻറ പേരിൽ ഹിന്ദുത്വവാദികൾ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് പതിവാണ്. ഇതിനിടെയാണ് ഒരു ബി.ജെ.പി സർക്കാർ ബീഫ് ജനങ്ങൾക്ക് നൽകാൻ മുൻകൈ എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.