തിരുവനന്തപുരം: മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവേചനപരമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സംസ്ഥാന യുവജന കമീഷൻ ആവശ്യപ്പെട്ടു.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി മൂന്ന് മാസത്തിൽ കൂടുതൽ ഗർഭിണിയാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്.ബി.ഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഗർഭിണികളായ സ്ത്രീകൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ എസ്.ബി.ഐയുടെ വിവേചനപരമായ തീരുമാനം ഭരണഘടന അനുശാസിക്കുന്ന തുല്യതക്കുള്ള അവകാശം, ലിംഗനീതി എന്നീ മൂല്യങ്ങളെ ദേശസാൽകൃത സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ലംഘിക്കുന്നത് സമൂഹത്തിന് തെറ്റായ മാതൃകയാണ് നൽകുന്നത്.
പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുവജന കമീഷൻ എസ്.ബി.ഐ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.