സ്വാശ്രയ പ്രശ്​നം: കൊടിയുടെ നിറം നോക്കിയാണോ സർക്കാർ നടപടി –ഹൈകോടതി

കൊച്ചി: സ്വാ​ശ്രയ കോളജുകളിലെ ഫീസ്​ വർധനവുമായി ബന്ധപ്പെട്ട്​ നടന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ഹൈകോടതിക്ക്​ അതൃപ്​തി. കൊടിയു​െട നിറം നോക്കിയാണോ സർക്കാർ നടപടിയെടുക്കുന്നതെന്നും കോടതി ചോദിച്ചു. കോളജുകൾക്ക്​ സുരക്ഷ നൽകുന്നത്​ സംബന്ധിച്ച്​ സ്വാശ്രയ മാനേജ്​​െമൻറുകൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സമരങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലമാണ് ആഭ്യന്തര വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്ത് നടപടിയുണ്ടായെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കകം എന്ത് നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ച്​  സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

Tags:    
News Summary - hogh court on self financing college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.