ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി

തിരുവനന്തപുരം: ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി. അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്നത്തെ അവധി. ദുഃഖ വെള്ളി, വിഷു ആഘോഷങ്ങൾ പ്രമാണിച്ചാണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറന്ന് പ്രവർത്തിക്കില്ല.

ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും. അതേസമയം, സംസ്ഥാനത്തെ മുഴുവൻ കൃഷി ഓഫിസുകളും  തുറന്ന് പ്രവർത്തിക്കും.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടിട്ടുണ്ട്. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് അവധി ദിവസങ്ങളിലും കൃഷി ഓഫിസുകൾ തുറന്നുപ്രവർത്തിക്കുന്നത്. 

Tags:    
News Summary - Holidays today and tomorrow for banks , all government institutions except and agriculture offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.