തിരുവനന്തപുരം: അന്തരിച്ച കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാനം വിട നല്കി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടർന്ന് വഞ്ചിയൂര്‍ ഫ്ലാറ്റിലും തൈക്കാട് ഭാരത് ഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് െവച്ചു.
കലാസാംസ്കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സാഹിത്യകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകീട്ടോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ ഗിരിജയും മകള്‍ വര്‍ഷയും മറ്റ് ബന്ധുക്കളും മൃതദേഹത്തെ അനുയാത്ര ചെയ്തു.
വെള്ളിയാഴ്ച രാത്രി തൃശൂര്‍ പാലയ്ക്കല്‍ ചൊവ്വൂരിലെ വസതിയിൽ മൃതദേഹം എത്തിച്ചു. ശനിയാഴ്ച ചൊവ്വൂര്‍ ഹരിശ്രീ നഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് 12 മുതല്‍ ഒന്നു വരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഉച്ചക്ക് രണ്ടിന് പൂങ്കുന്നം എം.എല്‍.എ റോഡിലെ ശാന്തിഘട്ടില്‍ സംസ്കാരം നടക്കും.
തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ നാട്ടിൽ പോയതിനാൽ സതീഷ്ബാബു വീട്ടിൽ തനിച്ചായിരുന്നു. മരണം രാത്രി സംഭവിെച്ചന്നാണ് നിഗമനം. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏഴ് നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സതീഷ്ബാബു നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. 'നക്ഷത്രക്കൂടാരം' എന്ന സിനിമക്ക് തിരക്കഥ രചിച്ചു. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.