ഡൽഹി: പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ആവശ്യമായ ഏതു സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്തു.
കേരളത്തിെൻറ ആശങ്ക പാർലമെൻറിൽ സംസ്ഥാനത്തെ എം.പിമാർ ഉയർത്തിയിരുന്നു. തൊട്ടുപിന്നാലെ എല്ലാ കക്ഷികളിൽനിന്നുമുള്ള എം.പിമാരുടെ സംഘം ആഭ്യന്തരമന്ത്രിയെ കണ്ടു. ലോക്സഭയിൽ മറുപടി പറയുേമ്പാഴും സർവകക്ഷി സംഘം ചെന്നു കണ്ടപ്പോഴുമാണ് കേന്ദ്രത്തിെൻറ സഹായസന്നദ്ധത ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ സാഹചര്യങ്ങൾ കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, ശശി തരൂർ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, സി.പി.എം നേതാവ് പി. കരുണാകരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ, രാജ്യസഭാംഗം സുരേഷ് േഗാപി, ലോക്സഭാംഗം ഇന്നസെൻറ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പാർലമെൻറ് മന്ദിരത്തിൽ ആഭ്യന്തര മന്ത്രിയെ കണ്ടത്.
നേരത്തെ പി. കരുണാകരൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 20 പേർ മരിച്ചുവെന്നും വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും പി. കരുണാകരൻ ചൂണ്ടിക്കാട്ടി. ഒാഖി ചുഴലിക്കാറ്റ് വിതച്ച നാശത്തിനു പിന്നാലെ രണ്ടാം വട്ടമാണ് അതിരൂക്ഷമായ വെള്ളപ്പൊക്ക ക്കെടുതി കേരളം അനുഭവിക്കുന്നത്. കേരളം ആകെ പരിഭ്രാന്തിയിലാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.