കായംകുളം: ദേശീയപാതയിൽ കായംകുളത്ത് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ഡോ. വേണുവിനെ (52) കൂടാതെ ഭാര്യ ശാരദ (49), മകൻ ശബരി (22), ഡ്രൈവർ അഭിലാഷ് (44), ശബരിയുടെ സുഹൃത്തുക്കളായ പ്രണവ് (22), സൗരവ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഗൺമാൻ സുഭാഷ് (49) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലർച്ച 12.40ഓടെ കായംകുളം എം.എസ്.എം കോളജിന് വടക്കാണ് സംഭവം. റോഡിന്റെ ശോച്യാവസ്ഥയും കുഴികളും അപകടത്തിന് കാരണമായതായി പറയുന്നു. ഡോ. വേണുവും കുടുംബവും കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കും ലോറി എറണാകുളം ഭാഗത്തേക്കും പോകുകയായിരുന്നു.
അപകടത്തിന്റെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.