കൊച്ചി: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ ഉത്തരവിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ തുടങ്ങിയിട്ടില്ലെന്നിരിക്കെ രോഗം പ്രതിരോധിക്കാൻ സാധ്യതയുള്ള സംവിധാനമെന്ന നിലയിൽ ഹോമിയോ മരുന്ന് നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എം.എസ്. വിനീത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പത്തുദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സർക്കാറും ഹോമിയോ പ്രതിരോധ മരുന്നിന് അംഗീകാരം നൽകിയെങ്കിലും വിദ്യാർഥികൾക്ക് നൽകണമെന്ന നിവേദനത്തിൽ സർക്കാർ നടപടിയെടുത്തില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.