കോഴിക്കോട്: പണമാവശ്യപ്പെട്ട് മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്തയച്ച കേസിലെ പ്രതികൾ നേരത്തേയും നിരവധിപേരെ തട്ടിപ്പിനിരയാക്കി. ഇവരുടെ കെണിയിൽ കുടുങ്ങിയത് രണ്ടു കേന്ദ്രമന്ത്രിമാരടക്കം മൂന്നു മുൻമന്ത്രിമാരും വ്യവസായികളുമാണ്. കേസിൽ അറസ്റ്റിലായ പാറോപ്പടിയിലെ ഹബീബ് റഹ്മാനെയും കട്ടിപ്പാറയിലെ ഷാജഹാനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഹബീബ് റഹ്മാനായിരുന്നു ഇതിെൻറയും സൂത്രധാരൻ. നിലവിൽ എം.പിയായ മുൻ കേന്ദ്രമന്ത്രി വർഷങ്ങൾക്കുമുമ്പ് കോഴിക്കോട്ടെത്തി ഹോട്ടലിൽ താമസിച്ചപ്പോൾ മുറിയിലേക്ക് രണ്ടു യുവാക്കളെ എത്തിച്ചായിരുന്നു കെണിയിൽ കുരുക്കിയത്. പിന്നീട് ഇദ്ദേഹം മന്ത്രിയാവുമെന്ന ഘട്ടം വന്നതോടെ ഭീഷണിപ്പെടുത്തി വൻതുക കൈക്കലാക്കുകയായിരുന്നു. ഒരുകോടി രൂപയോളം തട്ടിയെന്ന് പറയുന്നുണ്ടെങ്കിലും 15 ലക്ഷമാണ് ലഭിച്ചെതന്നും ബാക്കി ഇടനിലക്കാരെടുത്തെന്നുമാണ് മൊഴി. മഞ്ചേരി സ്വദേശിനിയായ യുവതിയെ ഉപയോഗിച്ചാണ് മറ്റൊരു മുൻ കേന്ദ്രമന്ത്രിയെയും മുൻ സംസ്ഥാന മന്ത്രിയെയും കുടുക്കിയത്. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഇവരെയും ഭീഷണിപ്പെടുത്തി പലതവണയായി വൻതുക കൈക്കലാക്കുകയായിരുന്നുവത്രെ. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളിൽ ആരും പരാതി നൽകാത്തതിനാൽ കേസോ മറ്റു നടപടിയോ ഉണ്ടായില്ല.
അവസാനം 11 കോടി രൂപ ആവശ്യപ്പെട്ട് സ്വർണവ്യാപാരിക്കും നിർമാണകരാറുകാരനും ഭക്ഷ്യ എണ്ണ കമ്പനി മുതലാളിക്കുമൊപ്പം മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവുകൂടിയായ മുൻ മന്ത്രിക്കും സംഘം ഭീഷണിക്കത്തയച്ചിരുന്നു. എന്നാൽ, കത്ത് ലഭിച്ചില്ലെന്നാണ് ഈ മുൻമന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചത്. ചില വ്യവസായികളിൽനിന്നും പണം തട്ടിയതായി വിവരമുണ്ട്. ഇവർ ആരൊക്കെയാണെന്ന് കണ്ടെത്താനായിട്ടില്ല. ലഭിച്ച മൊഴികളിൽനിന്നും സംഘം പലരെയും തട്ടിപ്പിനിരയാക്കിയതായി വ്യക്തമായിട്ടുണ്ടെന്നും മൊഴി വിശദമായി പരിശോധിച്ചശേഷം കൂടുതൽ ചോദ്യം െചയ്യാൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നുമാണ് സി -ബ്രാഞ്ച് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.