ഫോൺകെണി കേസ്​: മാധ്യമപ്രവർത്തക​െൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഫോൺ കെണി കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ മംഗളം ചാനലിലെ മാധ്യമപ്രവർത്തകൻ എസ്​.വി പ്രദീപ് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനോട്​ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സി.ബി.​െഎ ഈ ഘട്ടത്തിൽ ആവശ്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസ്​ അന്വേഷണം ഏറ്റെടുക്കാൻ തയാറല്ലെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു.

തനിക്കെതിരെ ക്രൈം ബ്രാഞ്ച്​ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട്​ എഫ്​.​​െഎ.ആറിലെ  തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും മാധ്യമപ്രവർത്തകൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - Honey Trap case: High court seek explanation - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.