പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിസംബർ 25നാണ് ഇലമന്ദം ആറുമുഖെൻറ മകൻ അനീഷ് (അപ്പു 27) കുത്തേറ്റ് മരിച്ചത്. കേസ് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞദിവസം ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
അനീഷിെൻറ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി സുരേഷ് (45), ഹരിതയുടെ പിതാവ് പ്രഭുകുമാർ (43) എന്നിവർ ചേർന്ന് ഡിസംബർ 25ന് ഇലമന്ദം സ്കൂളിന് സമീപം റോഡിൽവെച്ച് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ റിമാൻഡിലാണ്. ലോക്കൽ പൊലീസിെൻറ വീഴ്ചയാണ് അനീഷിെൻറ മരണത്തിന് കാരണമെന്ന് അനീഷിെൻറ ഭാര്യയും വീട്ടുകാരും പരാതിപ്പെട്ടിരുന്നു.
ഡിസംബർ 26ന് സ്ഥലം സന്ദർശിച്ച ജില്ല പൊലീസ് ചീഫ് തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയതായി പറഞ്ഞിരുന്നു. ഹരിതയുടെയും കുടുംബക്കാരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിൽ ഗൂഢാലോചന നടന്നോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസാണ് കേസ് അന്വേഷിച്ചത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുന്ദരനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.