ഹോട്ട്​സ്​പോട്ട്​: വ​ട്ടി​യൂ​ർ'​ക്കാ​വി​ലെ വോ​ട്ട്​ മ​ത്സ​ര'​ത്തി​ന് ത്രി​കോ​ണ​ച്ചൂ​ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ത്രി​കോ​ണ​പ്പോ​രി​െൻറ ചൂ​ടി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ മ​ണ്ഡ​ല​ങ്ങ​​ളി​ലൊ​ന്നാ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​വ്.

പ​ഴ​യ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്​ മ​ണ്ഡ​ലം 2011ൽ ​ഘ​ട​ന​മാ​റ്റ​ത്തോ​ടെ രൂ​പം കൊ​ണ്ട വ​ട്ടി​യൂ​ർ​ക്കാ​വ്​ ര​ണ്ടു​ത​വ​ണ കെ. ​മു​ര​ളീ​ധ​ര​നി​ലൂ​ടെ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്ന​പ്പോ​ൾ 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 'മേ​യ​ർ ബ്രോ' ​പ​രി​വേ​ഷ​ത്തി​ലെ​ത്തി​യ വി.​കെ. പ്ര​ശാ​ന്തി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യി ചെ​െ​ങ്കാ​ടി പാ​റി.

വ​ട​ക​ര​യി​ൽ​നി​ന്ന്​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ര​ളീ​ധ​ര​ൻ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്.

2011ൽ ​ര​ണ്ടാം സ്ഥാ​ന​ത്തും '16ൽ ​മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി​രു​ന്ന സി.​പി.​എം പ​ക്ഷേ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പി​ലൂ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പി​ടി​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​ബി.​ജെ.​പി​യി​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തോ​ടെ​യാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി ര​ണ്ടാം സ്ഥാ​ന​ത്ത്​ എ​ത്തി​യ​ത്.

എ​ന്നാ​ൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം മ​ണ്ഡ​ലം പി​ടി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സ്​ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും ബി.​ജെ.​പി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും പി​ന്ത​ള്ള​പ്പെ​ട്ടു. ബി.​െ​ജ.​പി സം​സ്ഥാ​ന​ത്ത്​ പ്ര​തീ​ക്ഷ​വെ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​വ്. 2011ൽ ​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​െൻറ എ​തി​രാ​ളി.

എ​ന്നാ​ൽ, 2016ൽ ​ചി​ത്രം മാ​റി. ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ മു​ര​ളീ​ധ​ര​ൻ ജ​യി​ച്ചു​ക​യ​റി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്ത്​ ബി.​ജെ.​പി​യി​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും മൂ​ന്നാം സ്ഥാ​ന​ത്ത്​ സി.​പി.​എ​മ്മി​ലെ ടി.​എ​ൻ. സീ​മ​യു​മാ​യി​രു​ന്നു.

ത​ദ്ദേ​ശ​ത്തി​ൽ ഇ​ട​തി​നൊ​പ്പം

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ കി​ണ​വൂ​ർ, കേ​ശ​വ​ദാ​സ​പു​രം, കു​ട​പ്പ​ന​ക്കു​ന്ന്, ചെ​ട്ടി​വി​ളാ​കം, ന​ന്ത​ൻ​കോ​ട്, കു​ന്നു​കു​ഴി, പേ​രൂ​ർ​ക്ക​ട, വാ​ഴോ​ട്ടു​കോ​ണം, കൊ​ടു​ങ്ങാ​നൂ​ർ, വ​ലി​യ​വി​ള, പാ​തി​രി​പ്പ​ള്ളി, തു​രു​ത്തും​മൂ​ല, ശാ​സ്ത​മം​ഗ​ലം, ക​വ​ടി​യാ​ർ, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്​, കു​റ​വ​ൻ​കോ​ണം, മു​ട്ട​ട, ക​ണ്ണ​മ്മൂ​ല, പ​ട്ടം, കാ​ച്ചാ​ണി, പി.​ടി.​പി ന​ഗ​ർ, നെ​ട്ട​യം, വ​ട്ടി​യൂ​ർ​ക്കാ​വ് എ​ന്നീ വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം.

ക​ഴ​ി​ഞ്ഞ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 24 വാ​ർ​ഡു​ക​ളി​ൽ 12 എ​ണ്ണ​വും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്. ഒ​മ്പ​തി​ട​ത്ത്​ ബി.​ജെ.​പി ജ​യി​ച്ചു.

മൂ​ന്ന്​ വാ​ർ​ഡു​ക​ളാ​ണ്​ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട്​ വി​ഹി​ത പ്ര​കാ​രം എ​ൽ.​ഡി.​എ​ഫി​ന്​ 37628ഉം ​ബി.​ജെ.​പി​ക്ക്​ 34780 വോ​ട്ടും യു.​ഡി.​എ​ഫി​ന്​ 27191 വോ​ട്ടു​മാ​ണ്​ ല​ഭി​ച്ച​ത്. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​െൻറ ഭാ​ഗ​മാ​യ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു.​ഡി.​എ​ഫി​ലെ ശ​ശി ത​രൂ​രി​നാ​യി​രു​ന്നു മേ​ൽ​കൈ.

സാ​ധ്യ​ത​ക​ൾ

മ​ണ്ഡ​ലം ആ​ദ്യ​മാ​യി ഇ​ട​തി​നൊ​പ്പം എ​ത്തി​ച്ച വി.​കെ. പ്ര​ശാ​ന്ത്​ ത​ന്നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​വി​ട്ട മ​ണ്ഡ​ലം പി​ടി​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ലെ സാ​മു​ദാ​യി​ക ഘ​ട​ക​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള പേ​രു​ക​ളാ​ണ്​ കോ​ൺ​ഗ്ര​സി​ൽ ഉ​യ​രു​ന്ന​ത്.

ന​യ​ത​ന്ത്ര​ജ്ഞ​നും നെ​ത​ർ​ല​ൻ​ഡ്​​സി​​ലെ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യ വേ​ണു രാ​ജാ​മ​ണി​യു​ടെ പേ​രാ​ണ്​ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​വ​യി​ൽ പ്ര​ധാ​നം.

മു​ൻ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ പാ​ലോ​ട്​ ര​വി, മു​ൻ എം.​പി പീ​താം​ബ​ര​ക്കു​റു​പ്പ്​ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. ബി.​െ​ജ.​പി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ വി.​വി. രാ​ജേ​ഷി​െൻറ പേ​രാ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​വി​ലേ​ക്ക് പ്ര​ധാ​ന​മാ​യും​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

2016 ​വോ​ട്ടു​നി​ല

കെ. ​മു​ര​ളീ​ധ​ര​ൻ -യു.​ഡി.​എ​ഫ്​ 51,322 (37.81 %)

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ -ബി.​ജെ.​പി 43,700 (32.19 %)

ടി.​എ​ൻ. സീ​മ -എ​ൽ.​ഡി.​എ​ഫ് 40,441 ​ (29.79 %)

2019 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല

വി.​കെ. പ്ര​ശാ​ന്ത് -എ​ൽ.​ഡി.​എ​ഫ്​​ 54,830 (44.25 %)

കെ. ​മോ​ഹ​ൻ​കു​മാ​ർ -യു.​ഡി.​എ​ഫ്​ 40365 (32.58 %)

എ​സ്. സു​രേ​ഷ് -ബി.​ജെ.​പി​ 27453 (22.16 %)

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല

എ​ൽ.​ഡി.​എ​ഫ്​ 37628

ബി.​ജെ.​പി 34780

യു.​ഡി.​എ​ഫ്​ 27191

2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല

ശ​ശി ത​രൂ​ർ യു.​ഡി.​എ​ഫ്​ 53545

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ബി.​ജെ.​പി 50709

സി. ​ദി​വാ​ക​ര​ൻ എ​ൽ.​ഡി.​എ​ഫ് 29414

Tags:    
News Summary - hotspot triangular competition in vattiyurkavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.