ഹൗസ് ബോട്ടിൽ വിദ്യാർഥി മരിച്ച സംഭവം: സി.ബി​.​െഎ അന്വേഷണത്തിൽ അതൃപ്​തി

കൊ​ച്ചി: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി ഹൗ​സ് ബോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ​യു​ടെ അ​ന്വേ​ഷ​ണ രീ​തി​യി​ൽ ഹൈ​കോ​ട​തി അ​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​വ​രെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ ചോ​ദ്യം ചെ​യ്യാ​ത്ത​ത​ട​ക്കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കോ​ട​തി അ​തൃ​പ്​​തി അ​റി​യി​ച്ച​ത്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ കൂ​ടി അ​േ​ന്വ​ഷ​ണ​ത്തി​ൽ സി.​ബി.​ഐ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഏ​റ്റു​മാ​നൂ​ർ കാ​ണ​ക്കാ​രി തെ​ക്കേ​ച്ചെ​രു​വി​ൽ ടി.​വി. സെ​ബാ​സ്‌​റ്റ്യ​​​െൻറ മ​ക​ൻ സൂ​ര​ജി​നെ 2009 മേ​യ് ആ​റി​ന് രാ​വി​ലെ ഹൗ​സ് ബോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​മാ​ണ്​ സി.​ബി.​െ​എ അ​േ​ന്വ​ഷി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​ന്ന​മ​ട​ക്കാ​യ​ൽ യാ​ത്ര​ക്ക്​ പോ​യ മ​ക​​​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് സെ​ബാ​സ്​​റ്റ്യ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ൽ 2017 ജൂ​ലാ​യ് 14നാ​ണ് ഹൈ​കോ​ട​തി സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ന്ന​ത്.

എ​ന്നാ​ൽ, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും മൃ​ത​ദേ​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ ചോ​ദ്യം ചെ​യ്തി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പി​താ​വ് ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു.സൂ​ര​ജി​നൊ​പ്പം 13 കൂ​ട്ടു​കാ​രാ​ണ് ഉ​ല്ലാ​സ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​ർ ഹൗ​സ് ബോ​ട്ടി​ലെ ര​ണ്ട് മു​റി​ക​ളി​ലും അ​പ്പ​ർ ഡെ​ക്കി​ലു​മാ​യാ​ണ് ഉ​റ​ങ്ങി​യ​ത്. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ സൂ​ര​ജ് മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നാ​ണ് കൂ​ട്ടു​കാ​രു​ടെ മൊ​ഴി. 10 സു​ഹൃ​ത്തു​ക്ക​ളെ ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു.

അ​തേ​സ​മ​യം സൂ​ര​ജി​​​െൻറ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ മ​ദ്യ​ത്തി​​​െൻറ അ​മി​തോ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും മ​റ്റൊ​രാ​ൾ കാ​യ​ലി​ൽ മു​ങ്ങി മ​രി​ച്ച​താ​ണെ​ന്നും റി​പ്പോ​ർ​ട്ട് എ​ഴു​തി​യി​രു​ന്നു.

Tags:    
News Summary - House boat murder case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.