വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീട് കെ. സുരേന്ദ്രൻ സന്ദർശിച്ചു

ആലപ്പുഴ: അഴീക്കലിൽ തീരക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളം കൂറ്റൻ തിരമാലയിൽപ്പെട്ട് മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ അദ്ദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു.

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. അപകടത്തിൽപെട്ടവരുടെ വീട് പുനർനിർമ്മിച്ചു കൊടുക്കാനുള്ള ധനസഹായം സർക്കാർ നൽകണം. മുന്നണികൾ മാറി ഭരിച്ചിട്ടും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ, മേഖലാ പ്രസിഡന്‍റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനിദേവ്, ഹരിപ്പാട് മണ്ഡലം പ്രസിഡന്‍റ് വിനോദ് എന്നിവർ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - House of fishermen killed in boat capsize K Surendran visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.