തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാന്‍ ആശ്വാസ നടപടികളുമായി സര്‍ക്കാർ. ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾക്ക് സർക്കാർ വാടക നൽകും. മാസവാടകക്കായി പ്രതിമാസം 5,500 രൂപ വീതം നല്‍കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണംമൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും അവരുടെ പുനരധിവാസംവരെ തുക അനുവദിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ പണം റവന്യൂ വകുപ്പിന് കീഴിലെ ഡിസാസ്റ്റർ മാനേജ്മെന്‍റ്, മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും.
പുനരധിവാസത്തിനായി മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കും. ഇതിനായി നിർമാതാക്കളുടെ ടെൻഡർ ഉടൻ വിളിക്കും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. വിഴിഞ്ഞം പുനരധിവാസ പാക്കേജ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.