കോഴിക്കോട്: കോവിഡ് രണ്ടാം വരവിെൻറ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുത്തക കമ്പനികൾക്ക് വീടുകയറി വ്യാപാരം നടത്താൻ അനുമതി നൽകിയ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് വിവാദമാവുന്നു. അവശ്യവസ്തുക്കളുടെ ഗണത്തിൽപെടാത്ത ഉൽപന്നങ്ങൾ പോലും രാപകൽ ഒരുപോലെ സംസ്ഥാനത്തിെൻറ ഏത് പ്രദേശത്തും വിൽപന നടത്താനും വെയർ ഹൗസുകളും സോർട്ടിങ് സെൻററുകളും തുറന്നു പ്രവർത്തിക്കാനും പൊലീസ് മേധാവി പ്രത്യേക അനുമതി നൽകിയിരിക്കയാണ്. വിതരണക്കാർക്ക് 24 മണിക്കൂറും ഇൗ ആവശ്യവുമായി സഞ്ചരിക്കാം.
കുത്തകകളുടെ ചരക്കുമായി വരുന്ന അന്തർ സംസ്ഥാന ട്രക്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, ഇൻസ്റ്റകാർട്ട്, ഐ.എം.ജി തുടങ്ങിയ കുത്തകകളുടെ പേര് എടുത്ത് പറഞ്ഞാണ് മേയ് 15ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺകാലത്ത് ഓൺലൈൻ കച്ചവടത്തിന് അനുമതി നൽകിയിരുന്നില്ല. അന്നത്തേക്കാൾ വൈറസ് അപകടകാരിയായ സാഹചര്യത്തിലാണ് നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പോലും നൽകാത്ത ഇളവ് കുത്തക കമ്പനികൾക്ക് നൽകിയിരിക്കുന്നത്.
ആഘോഷവേളകളിൽ പോലും കേരളത്തിലെ വ്യാപാരികൾക്ക് ഒരു ഇളവും അനുവദിച്ചിരുന്നില്ല. കണ്ടെയ്ൻമെൻറ് സോണുകളിൽ പോലും ഉൽപന്നങ്ങൾ തടസ്സം കൂടാതെ എത്തിക്കാൻ പൊലീസ് അനുമതി നൽകിയിരിക്കയാണ് ഈ ഉത്തരവിൽ. ഉൽപന്നങ്ങൾ എത്തിക്കുന്ന വീട്ടിൽ കോവിഡ് ബാധയുണ്ടോ എന്ന് ഡെലിവറി ഓഫിസിൽ നിന്ന് അന്വേഷണം പോലുമില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇതിനെതിരെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് സർക്കാർ ആശ്വാസ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതിെൻറ പ്രതിഷേധം പുകയുന്നതിനിടയിലാണ് ഇൗ വിവേചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.