അരവുയന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

കുമ്പള: കാസർകോട് അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. പൂണെയിൽ വ്യാപാരിയായ ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. 

പ്രഭാതഭക്ഷണത്തിനായി അരവുയന്ത്രത്തിൽ തേങ്ങ ചിരകുകയായിരുന്നു മൈമൂന. ഇതിനിടെ അബദ്ധത്തിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകി മരണം സംഭവിക്കുകയുമായിരുന്നു.

മുഹമ്മദ് - നഫീസ ദമ്പതികളുടെ മകളാണ് മൈമൂന. മക്കൾ: സാബിത്ത്, സഫ , ഷാഹിൽ. 

Tags:    
News Summary - Housewife died after shawl gets tangled in grinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.