ഫറോക്ക്: പ്ലാവിൽനിന്ന് ചക്ക വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. ഫാറൂഖ് കോളജ് റോഡിൽ തിരിച്ചിലങ്ങാടി ഉണ്ണിയാലുങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
വീട്ടുവളപ്പിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ ചക്ക ദേഹത്തുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. നട്ടെല്ലിനു ക്ഷതമേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫറോക്ക് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭർത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണൻ. മക്കൾ: നിഗേഷ് (കലക്ഷൻ ഏജന്റ്, രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക്), നിഷാന്ത്. സഹോദരങ്ങൾ: കാർത്തികേയൻ, മുരളീധരൻ, പ്രഭുലചന്ദ്രൻ, നളിനി, സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.