കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മക്ക്​ നഷ്​ടമായത് ​ നാലര ലക്ഷം; പണം ലോൺ അടച്ചു തീർക്കാൻ കടം വാങ്ങിയത്​

കൊട്ടാരക്കര: ഭർത്താവുമൊത്ത് കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ നാലര ലക്ഷം രൂപ കവർന്നു. കുണ്ടറ കൈതക്കോട് ചരുവിള മേലതിൽ വീട്ടിൽ തങ്കച്ചൻ ജോയിയുടെ ഭാര്യ മേബിളിയുടെ(50) ബാഗിൽ നിന്നുമാണ് പണം നഷ്ടമായത്. മേബിളും ഭർത്താവും കുണ്ടറയിൽ നിന്നാണ് ബസിൽ കയറിയത്.

കൊട്ടാരക്കര സ്റ്റാൻഡിൽ ബസ്സിറങ്ങിയ ശേഷം ബാഗു പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നത്. ഉടൻ തന്നെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്‍റെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മേബിളിനൊപ്പം സീറ്റിലുണ്ടായിരുന്ന ഒരു സ്ത്രീ കൊട്ടാരക്കര സ്റ്റാൻഡിലെത്തിയപ്പോൾ ധൃതിയിൽ ഇറങ്ങിപ്പോകുന്നത് വ്യക്തമായിട്ടുണ്ട്.

ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കൊട്ടാരക്കര സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നെടുത്ത ലോൺ അടച്ചു തീർക്കുന്നതിന് കടം വാങ്ങി വന്ന പണമാണ് മേബിളിന്‍റെ കുടുംബത്തിന് നഷ്ടമായിട്ടുള്ളത്.

Tags:    
News Summary - Housewife loses Rs 4.5 lakh from KSRTC bus to repay loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.