ഹ​സീ​ന

ഹൃദയമുള്ളവരെ ഈ വീ​ട്ട​മ്മയുടെ ചി​കി​ത്സാ​ച്ചെ​ല​വി​ന് നമ്മുടെ പിന്തുണ വേണം

ക​ല്ല​മ്പ​ലം: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ ന​ട​ത്തി കി​ട​പ്പാ​ടം പോ​ലും ന​ഷ്​​ട​പ്പെ​ട്ട നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ​ക്കാ​യി ക​നി​വു​തേ​ടു​ന്നു. ആ​ലം​കോ​ട് വ​ഞ്ചി​യൂ​ർ വി.​കെ. ഹൗ​സി​ൽ ഹ​സീ​ന​യാ​ണ് ക​നി​വു​തേ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​സം​ബ​സ​മാ​യ ചി​കി​ത്സ ന​ട​ത്തി ക​ട​ബാ​ധ്യ​ത മൂ​ലം കി​ട​പ്പാ​ടം ന​ഷ്​​ട​പ്പെ​ട്ടു. നി​ല​വി​ൽ വാ​ട​ക​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ആ​മാ​ശ​യ​ത്തി​ൽ ഒ​രു മു​ഴ രൂ​പ​പ്പെ​ടു​ക​യും ത​ൽ​സം​ബ​ന്ധ​മാ​യി ഞ​ര​മ്പി​ന് ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ​ക്ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ.

മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും നി​വൃ​ത്തി​യി​ല്ലാ​ത്ത ഇ​വ​ർ​ക്ക് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട അ​ഞ്ച് ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് മൂ​ലം മൂ​ന്ന് പ്രാ​വ​ശ്യം ഓ​പ​റേ​ഷ​ൻ മാ​റ്റി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ത്ര​യും വേ​ഗം ഓ​പ​റേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ഓ​പ​റേ​ഷ​ൻ ന​ട​ക്കും. ന​ട്ടെ​ല്ലി​െൻറ ഞ​ര​മ്പി​ന് അ​സു​ഖം മൂ​ലം ഭ​ർ​ത്താ​വി​ന്​ ​േജാ​ലി​ക്ക്​ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഒ​ക്കെ ന​ൽ​കു​ന്ന ചി​ല്ല​റ​സ​ഹാ​യ​ങ്ങ​ൾ​കൊ​ണ്ട് ദി​നേ​ന​യു​ള്ള മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ഇ​വ​ർ​ക്ക് ഓ​പ​റേ​ഷ​ന് വേ​ണ്ടി​വ​രു​ന്ന ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ക​ര​വാ​രം പ​ഞ്ചാ​യ​ത്തം​ഗം എം.​എ. ക​രീ​മി​െൻറ സ​ഹാ​യ​ത്തോ​ടെ ആ​ലം​കോ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ Aseena - 20380100038498 ന​മ്പ​റാ​യി ഒ​രു അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. IFSC: FDRL0002038. Gpay: 8943 02 3942, ഫോ​ൺ: 7994 86 5626.

Tags:    
News Summary - housewife seeks help for medical expenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.