​വീട്ടമ്മക്ക്​ വെ​ട്ടേറ്റ സംഭവം; ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു

തി​രു​വ​ല്ല: വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ജ​ന​പ്ര​തി​നി​ധി പൊ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ എ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ​നി​ന്ന്​ വി​ജ​യി​ച്ച ബി​നീ​ഷ് കു​മാ​ർ ആ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്. എ​ന്നാ​ൽ, നി​ല​വി​ൽ ഇ​ദ്ദേ​ഹം കേ​സി​ൽ പ്ര​തി​യ​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യി​രു​ന്ന 16ന് ​വൈ​കീ​ട്ട് ബി​നീ​ഷ് കു​മാ​റി​െൻറ വി​ജ​യാ​ഹ്ലാ​ദ​ത്തി​നി​ടെ​യാ​ണ് ആ​റാം വാ​ർ​ഡ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ മാ​താ​വാ​യ സ​ര​സ​മ്മ​ക്ക്​ വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പു​ളി​ക്കീ​ഴ് പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ബി​നീ​ഷ് കു​മാ​ർ.

ആ​റു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സ​ര​സ​മ്മ​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ എ​ഫ്.​ഐ.​ആ​റി​ൽ ബി​നീ​ഷി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു എ​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബി​നീ​ഷ് പ്ര​തി​യ​ല്ലെ​ന്ന് തെ​ളി​ഞ്ഞ​താ​യും സി.​ഐ പ​റ​ഞ്ഞു.

Tags:    
News Summary - Housewife stabbed; The people's representative was sworn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.