ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതെങ്ങിനെ?; അറിയാം ലളിതമായ മാർഗങ്ങൾ

ആധാർ കാർഡ്, വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഇല്ലാതാക്കാൻ കമ്മീഷനെയും സിസ്റ്റത്തിലെ അപാകത പരിഹരിക്കാൻ സർക്കാരിനെയും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in എന്ന പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ്‌ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനുള്ള പരിശീലനം ജില്ലകളിൽ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്.

വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാൻ ആളുകൾക്ക് ഈ ക്യാമ്പുകൾ സന്ദർശിക്കാം.

ഓൺലൈനായി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നവിധം

1. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് (nvsp.in) സന്ദർശിക്കുക

2. പോർട്ടലിൽ ലോഗിൻ ചെയ്യുക. ശേഷം ഹോംപേജിലെ ' 'Search in Electoral Roll'' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. വോട്ടർ ഐഡി തിരയാൻ വ്യക്തിഗത വിശദാംശങ്ങൾ നൽകുക അല്ലെങ്കിൽ EPIC നമ്പറും സംസ്ഥാനവും നൽകുക

4. ഇടതുവശത്ത്, Feed Aadhar No എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്കു ചെയ്യുക

5. ആധാർ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു പുതിയ വിൻഡോ തുറക്കും

6. ആധാർ വിശദാംശങ്ങൾ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. OTP നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം authenticate എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷൻ വിജയകരമായാൽ അതേകുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

ഫോൺ വഴി ലിങ്ക് ചെയ്യുന്ന മാർഗങ്ങൾ

• നിങ്ങളുടെ വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാൻ ഇതിനായുള്ള കോൾ സെന്ററുകളിലേക്കും വിളിക്കാം.

• ഡയൽ 1950 കോൾ സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

• ലിങ്ക് ചെയ്യാൻ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകുക.

• 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും ബന്ധിപ്പിക്കാം.

Tags:    
News Summary - How to perform Voter ID-Aadhaar linking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.