സൈബർ സാമ്പത്തിക തട്ടിപ്പിന്​ ഇരയായോ; എത്രയും പെ​െട്ടന്ന്​ ഇൗ നമ്പരിൽ അറിയിക്കുക, പണം തിരിച്ചുകിട്ടും

സൈബർ സാമ്പത്തിക തട്ടിപ്പിന്​ ഇരയായാൽ അറിയിക്കാനുള്ള ടോൾഫ്രീ നമ്പറുമായി പൊലീസ്​. എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്നാണ്​ പൊലീസ്​ നിർദേശം. കാൾ സെൻററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട്​ ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയും. തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്​ത്​ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററാണ്​ ഇതിനായി ഒരുക്കിയിരിക്കുന്നത്​. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തി​െൻറ ഏതു ഭാഗത്തു നിന്നും അറിയിക്കാവുന്നതാണെന്നും പൊലീസ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.