സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായോ; എത്രയും പെെട്ടന്ന് ഇൗ നമ്പരിൽ അറിയിക്കുക, പണം തിരിച്ചുകിട്ടും
text_fieldsസൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ അറിയിക്കാനുള്ള ടോൾഫ്രീ നമ്പറുമായി പൊലീസ്. എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്നാണ് പൊലീസ് നിർദേശം. കാൾ സെൻററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട് ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയും. തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിെൻറ ഏതു ഭാഗത്തു നിന്നും അറിയിക്കാവുന്നതാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.