കോഴിക്കോട്: ആവശ്യക്കാരന് വിളിക്കുന്നിടത്തേക്ക് ഇനി ഇന്ധനമെത്തും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിെൻറ മൊബൈല്‍ ഫ്യൂവല്‍ സ്റ്റേഷന് ജില്ല കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു.
ഫോണ്‍ കോളിലൂടെ വാഹനത്തിനരികെയും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കാനുള്ള സംവിധാനമാണിത്.
മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനമാണ് ലഭ്യമാക്കുന്നത്. സിവില്‍ സ്റ്റേഷന് പരിസരത്ത് വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കലക്ടര്‍ നിർവഹിച്ചു. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്.പി. സുപ്രിം ബങ്കാണ് സേവനം ഒരുക്കിയത്.
മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും. 8000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിക്കുന്നത്. സാധാരണ ബങ്കുകളില നിരക്കേ ഈടാക്കൂ. നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിെൻറ സഹായത്തോടെയാണ് ബങ്കിെൻറ പ്രവര്‍ത്തനം.
എം.ജി. നവീന്‍ കുമാര്‍, ശ്രുതി, ആര്. ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.