അ​തി​ര​മ്പു​ഴ റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ.​വി.​എം മോ​ട്ടോ​ഴ്‌​സി​ലെ തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ണ​ച്ച​ശേ​ഷം

സർവിസ്​ സെന്‍ററിൽ വന്‍ തീപിടിത്തം; കാറുകള്‍ കത്തിനശിച്ചു

ഏറ്റുമാനൂര്‍: അതിരമ്പുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോഡയുടെ സര്‍വിസ് സെന്‍ററായ ഇ.വി.എം മോട്ടോഴ്‌സില്‍ വൻതീപിടിത്തം. അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുതിയ കാർ പൂർണമായും സമീപത്തുണ്ടായിരുന്ന മൂന്നു കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

ജീവനക്കാര്‍ സർവിസ് ചെയ്തുകൊണ്ടിരുന്ന പുതിയ കാറില്‍നിന്ന് തീ പടരുകയായിരുന്നു. ജീവനക്കാർ വിവരം ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. കോട്ടയത്തുനിന്ന് മൂന്നും കടുത്തുരുത്തിയില്‍നിന്ന് രണ്ടും യൂനിറ്റ് എത്തിയാണ് തീയണച്ചത്.20 ലക്ഷം രൂപ വിലയുള്ള പുത്തൻ കാർ പൂർണമായി കത്തിനശിച്ചു.

കത്തിയ മറ്റ് കാറുകൾ സർവിസിനെത്തിച്ചവയാണ്. സമീപത്ത് വേറെയും വാഹനങ്ങളുണ്ടായിരുന്നെങ്കിലും തീ പടർന്നില്ല. സ്ഥാപനത്തിനകത്ത് കനത്ത പുക നിറഞ്ഞത് തീയണക്കൽ ദുഷ്കരമാക്കി.കോട്ടയം സ്‌റ്റേഷന്‍ ഓഫിസര്‍ അനൂപ് പി. രവീന്ദ്രന്‍, എ.എസ്.ടി.ഒ കെ.എസ്. കുര്യാക്കോസ്, കലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Tags:    
News Summary - huge fire broke out in the service center; Cars were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.