ചാവക്കാട്: നഗരത്തിൽ വൻ തീപിടിത്തം. മൂന്ന് കടകൾ കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് തീ ആളിക്കത്തിയത്. തീപിടിത്തകാരണം വ്യക്തമല്ല.
നഗരത്തിലെ ട്രാഫിക് ഐലൻ്റ്റിനു വടക്ക്-കിഴക്ക് മൂലയിലെ അസീസ് ഫുട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി സെൻറർ, ടെക്സ്റ്റയിൽ ഷോപ്പ് എന്നിവണ് പൂർണ്ണമായും കത്തിയമർന്നത്. ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ചെരിപ്പ് കടയുടെ പിൻഭാഗത്ത് നിന്നാണ് തീ ആദ്യം കത്തിയുയർന്നത്.
അഗ്നിശമന സേനയുടെ ഗുരുവായൂർ, കുന്നംകുളം, പൊന്നാനി സ്റ്റേഷനുകളിൽ നിന്നായി എത്തിയ എട്ട് യൂണിറ്റും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചാവക്കാട് പൊലീസും ചേർന്നാണ് തീ അണക്കാൻ ശ്രമിച്ചത്. മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. സമീപത്തെ ടെലിവിഷൻ ചാനൽ, ഇലക്ട്രിക് കേബിളുകൾ എന്നിവ കത്തി. തൊട്ടടുത്ത ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.