കരിപ്പൂരിൽ ആറ്​ യാത്രക്കാരിൽനിന്നായി വൻ സ്വർണവേട്ട

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര​ വിമാനത്താവളത്തിൽ ആറ്​ യാത്രക്കാരിൽനിന്നായി വൻ സ്വർണവേട്ട. എയർ കസ്റ്റംസ്​ ഇന്‍റലിജൻസാണ്​ സ്വർണം പിടിച്ചത്​. കഴിഞ്ഞദിവസം എയർ അറേബ്യ വിമാനത്തിൽ അബൂദബിയിൽ നിന്നെത്തിയ കാസർകോട്​ സ്വദേശികളിൽനിന്ന് 11,201 ഗ്രാം സ്വർണമിശ്രിതമാണ്​ പിടിച്ചത്​. അഹമ്മദ്​ റിയാസ്​, മുഹമ്മദ്​ ഷൽസാൻ, അബ്​ദുൽ ഇർഫാദ്​ എന്നിവരിൽനിന്നാണ്​ സ്വർണം പിടിച്ചത്​. സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഈ സ്വർണം വേർതിരിച്ചിട്ടില്ല.

ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കൊണ്ടോട്ടി സ്വദേശി സാക്കിറുദ്ദീനിൽനിന്ന് 855 ഗ്രാം സ്വർണമിശ്രിതം പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട്​ വലിയപറമ്പ്​ സ്വദേശി നിസാർ, കൂടരഞ്ഞി സ്വദേശി അഫ്​സൽ എന്നിവരിൽനിന്ന് 41.21 ലക്ഷം രൂപ വിലവരുന്ന 798 ഗ്രാം സ്വർണവും പിടികൂടി. നിസാറിൽനിന്ന് 20.29 ലക്ഷത്തിന്‍റെ 393 ഗ്രാമും അഫ്​സലിൽനിന്ന് 20.91 ലക്ഷത്തിന്‍റെ 405 ഗ്രാമുമാണ്​ പിടിച്ചത്​. 

Tags:    
News Summary - Huge gold seized from six passengers in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.