തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അധ്യാപകരുടെ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം ലഭിക്കുന്ന അധ്യാപകരെത്തുന്നത് വരെ പി.ടി.എ നിയമിച്ചവർക്ക് തുടരാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യഭ്യാസമേഖലയിൽ വൻ വളർച്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10.84 ലക്ഷം കുട്ടികളാണ് കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ വർഷം അഞ്ച് ലക്ഷം കുട്ടികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിർദേശിച്ചു. മാസ്കും സാനിറ്റൈസറും ഉറപ്പാക്കണം. വാക്സിൻ ലഭിക്കാത്തവർക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കാനുള്ള ക്രമീകരണമൊരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
രണ്ട് വർഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതർ ഉൾപ്പെടെ 42.9 ലക്ഷം വിദ്യാർഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ടുവർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വർഷാരംഭം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.