മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി. ജലീലിന് ജില്ലയിൽ നേരിടേണ്ടിവന്നത് കടുത്ത യുവജന പ്രതിഷേധം. സംസ്ഥാനതല പരിപാടികളടക്കം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ യൂത്ത് ലീഗ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിെങ്കാടി കാണിച്ചും ചീമുട്ടയെറിഞ്ഞും വഴിയിൽ തടഞ്ഞു. പ്രതിഷേധക്കാരിൽനിന്ന് മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ഏെറ പാടുപ്പെട്ടു. മലപ്പുറത്ത് ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മന്ത്രിക്കടുത്തുവരെ പ്രതിഷേധക്കാർ ആേക്രാശവുമായെത്തി. മന്ത്രിയും സദസ്സും ഒരുനിമിഷം അമ്പരന്നു. പൊലീസിന് ഇത് വൻസുരക്ഷ വീഴ്ചയായി. നിരവധി പൊലീസുകാർ ഉണ്ടായിരിക്കെയായിരുന്നു പ്രതിഷേധക്കാർ ചടങ്ങിലേക്ക് പാഞ്ഞുകയറിയത്. റോഡ് ഉപരോധത്തെ തുടർന്ന് മലപ്പുറത്തും കൊണ്ടോട്ടിയിലും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധ ഭാഗമായി യു.ഡി.എഫ് എം.എൽ.എമാരും ജനപ്രതിനിധികളും മന്ത്രി പെങ്കടുത്ത ചടങ്ങുകളിൽനിന്ന് വിട്ടുനിന്നു. കൊണ്ടോട്ടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്രമാണ് യു.ഡി.എഫ് പ്രതിനിധിയായി പെങ്കടുത്തത്.
കൊണ്ടോട്ടിയിൽ റോഡിൽ കിടന്ന് തടയൽ
ശനിയാഴ്ച രാവിലെ കൊണ്ടോട്ടിയിൽ ക്ഷേത്രപ്രവേശന വിളംബര വാർഷിക ജില്ലതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ യൂത്ത് പ്രവർത്തകർ കരിെങ്കാടി കാട്ടിയും വാഹനം ഉപരോധിച്ചും ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ചു. കൊണ്ടോട്ടി വൈദ്യർ സ്മാരകത്തിൽ എത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പ്രതിഷേധക്കാർ ചാടി വീണു. പൊലീസ് വ്യൂഹം സംരക്ഷണ കവചം തീർത്ത് മന്ത്രി വാഹനം മന്ദിരത്തിലേക്ക് കടത്തി. യൂത്ത് ലീഗ് പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളി തുടർന്നു. യൂത്ത് ലീഗ് നേതാക്കളായ കെ.ടി. സക്കീർ ബാബു, ശരീഫ് പാലാട്ട്, പി.വി.എം. റാഫി, ഇസ്മാഈൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കളെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ച ശേഷം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിെൻറ നേതൃത്വത്തിൽ പ്രകടനം നടന്നു.
ആലത്തൂർപടിയിലും കരിെങ്കാടി
മേൽമുറി മഅ്ദിനുസ്സഖാഫത്തിസ്സുന്നിയ്യയിൽ െഎ.ടി.സി ഫീ ഇേമ്പഴ്സ്മെൻറ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും മന്ത്രി കരിെങ്കാടി പ്രതിഷേധം നേരിട്ടു. വഴിയിലും ഉദ്ഘാടന വേദിക്കരികിലും മന്ത്രിയെ തടയുമെന്ന വിവരത്തെ തുടർന്ന് റോഡിലും സ്ഥാപനത്തിലും വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. മന്ത്രി വരാനായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാതയിൽ ആലത്തൂർപടിക്ക് സമീപം സംഘടിച്ചു. ഇതറിഞ്ഞ പൊലീസും സ്ഥലത്തെത്തി. ഉച്ചക്ക് 12.15ന് മന്ത്രി വാഹനം കടന്നുപോകുേമ്പാൾ ഇരുപതോളം പ്രവർത്തകർ വാഹനത്തിന് നേരെ കരിെങ്കാടി വീശി. ഇവരെ പൊലീസ് മാറ്റി വാഹനത്തിന് വഴിയൊരുക്കി.
പ്രതിഷേധക്കാർ മന്ത്രിക്ക് തൊട്ടരികിൽ
കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഒാഡിറ്റോറിത്തിൽ ഇമ്പിച്ചി ബാവ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മന്ത്രി എത്തിയത് രണ്ടരയോടെ. വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടും മന്ത്രിക്കുനേരെ കരിെങ്കാടി പ്രതിഷേധവും ചീമുട്ടയേറും അരങ്ങേറി. മന്ത്രി ഉദ്ഘാടന വേദിയിലെത്തിയപ്പോഴേക്കും പുറത്ത് റോഡിൽ യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധം തുടങ്ങി. ഇതിനിടെ പൊലീസുകാരിൽ ചിലരുടെ യൂനിഫോമിൽ നെയിം ബോർഡ് ഇല്ലെന്നും ഇവർ പുറത്തുനിന്നുമെത്തിയവരാണെന്നും പറഞ്ഞ് പ്രവർത്തകരും പൊലീസും ഉന്തും തള്ളുമായി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർ ചിതറിയോടി. നിരവധി പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു. ഭവനപദ്ധതിയുടെ ചെക്ക് വിതരണത്തിനായി വേദിയിൽനിന്ന് താഴെയിറങ്ങിയ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിെങ്കാടിയുമായി പാഞ്ഞടുത്തു. പെടുന്നനെയുണ്ടായ നീക്കം പൊലീസിനെ ഞെട്ടിച്ചു. സുരക്ഷജീവനക്കാർ ഉടൻ പ്രതിഷേധക്കാരെ കീഴ്പ്പെടുത്തി മാറ്റി. ചടങ്ങിനുശേഷം മടങ്ങിയ മന്ത്രിക്ക് നേരെ കോട്ടപ്പടിയിലും കരിെങ്കാടി പ്രതിഷേധമുണ്ടായി.
പെരിന്തല്ലൂരിൽ ചീമുട്ടയേറ്
മലപ്പുറത്തുനിന്ന് പരിപാടി കഴിഞ്ഞുമടങ്ങുകയായിരുന്ന മന്ത്രി കെ.ടി. ജലീലിനുനേരെ തിരൂർ ഭാഗത്ത് ആറിടത്ത് കരിെങ്കാടി കാട്ടി. പട്ടർനടക്കാവ് ടൗണിൽ പൈലറ്റ് വാഹനം കടന്നുപോയ ഉടൻ മന്ത്രി വാഹനത്തിനുനേരെ പ്രതിഷേധക്കാർ ചാടിവീണു. പൊലീസ് പ്രതിഷേധകാരെ വിരട്ടിയോടിച്ചു. പെരിന്തല്ലൂർ, ചെറിയ പറപ്പൂർ, ബീരാഞ്ചിറ, അമ്പലപ്പടി, സ്കൂൾപ്പടി എന്നിവിടങ്ങളിലും മന്ത്രിക്കുനേരെ യൂത്ത് ലീഗുകാർ കരിങ്കൊടി കാട്ടി. പെരുന്തല്ലൂരിൽ മദ്റസ റോഡ് ഉദ്ഘാടെനത്തിയ മന്ത്രിയെ പ്രവർത്തകർ തടഞ്ഞു. വാഹനത്തിന് നേരെ ചീമുട്ടയേറുമുണ്ടായി. പൊലീസ് പ്രതിഷേധക്കാരെ ലാത്തിവീശി വിരട്ടിയോടിച്ചു. വളാഞ്ചേരിയിൽ മന്ത്രിയുടെ വീടിന് സമീപം കരിെങ്കാടി കാണിക്കാനെത്തിയ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ രാവിലെ പൊലീസ് അറസ്റ്റ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.