തിരുവനന്തപുരം: സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് മുതല്‍ മെഡിക്കല്‍ കോളജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റര്‍ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോര്‍ജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷാ ദേവി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി, പാരാമെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഫാത്തിമ, ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബീന, മെഡിക്കല്‍, ദന്തല്‍, പാരാമെഡിക്കല്‍, നഴ്‌സിംഗ് കോളജുകളിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാർഥികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.