ബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോയെന്ന് പൊലീസിനോട് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം : റേസിങ് ബൈക്കുകൾ തിരക്കേറിയ റോഡുകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ ( 53) തൽക്ഷണം മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും ( 24 ) മരിച്ചു. 12 ലക്ഷം രപ വിലമതിക്കുന്ന ബൈക്കാണ് അപകടത്തിൽ പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നത്. കോവളത്ത് ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു അരവിന്ദ്. കേസ് ഫെബ്രുവരി 28 ന് പരിഗണിക്കും.

Tags:    
News Summary - Human Rights Commission asked the police whether bike racing is regulated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.