ചേർത്തല: സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്‍റെ ശ്രമം. ചേർത്തല കടക്കരപ്പിള്ളി സ്വദേശിനി ആരതി (32) യെ കൊലപ്പെടുത്താനാണ് ഭർത്താവ് ശ്യാംജിത്ത് ശ്രമിച്ചത്.
ഗുരുതര പൊള്ളലേറ്റ ആരതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ചേർത്തല ജനറൽ ആശുപത്രിക്ക് പിറകിലുള്ള മോർച്ചറി റോഡിലാണ് സംഭവം.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഓഫീസിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ആരതിയെ തടഞ്ഞു നിർത്തി ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.