തനിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിനെതിരെ ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. തെൻറ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിെൻറ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിെൻറ അനുഭാവിയാണ്. എന്നാൽ, പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ, അതിനപ്പുറം എെൻറ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല' -ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ചവറയിൽനിന്ന് ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത് വിജയൻ പിള്ളയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ് പ്രതികരിച്ചത്. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ് ജനം തന്നതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.