ന്യൂഡൽഹി: ഭാര്യയെ തിരിച്ചു കിട്ടാനുള്ള യുദ്ധത്തിൽ വിജയം കൈവരിച്ചുവെന്ന് ശഫിൻ ജഹാൻ. ഹാദിയയെ കാണുന്നതിൽ ഒരു തടസവും കോടതി ഉന്നയിച്ചിട്ടില്ല. അതിനാൽ എത്രയും നേരത്തെ സേലത്തെ കോളജിൽ ചെന്ന് ഹാദിയയെ കാണും. താൻ ഭർത്താവാണ് എന്നത് അവൾ വീണ്ടും ഉറപ്പിച്ചതിൽ സന്തുഷ്ടനാണ്. മാസങ്ങളായി വീട്ടിൽ പീഡനങ്ങൾക്കിരയാവുകയായിരുന്നു അവൾ. തനിക്കും ഇസ്ലാമിനുമെതിരെ പറയിപ്പിക്കാൻ അവർ തീവ്രശ്രമം നടത്തി. എന്നാൽ ഭർത്താവിനെ അവൾ തള്ളിപ്പറയില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും ശഫിൻ ജഹാൻ പറഞ്ഞു. ഹാദിയയെ പിതാവിൽ നിന്ന് മോചിപ്പിച്ച് പഠനം തുടരാൻ അനുവദിച്ച കോടതിവിധി വന്ന ശേഷം ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ശഫിൻ.
കഴിഞ്ഞ വർഷം മാർച്ചിലാണ് അവസാനമായി ഇരുവരും കണ്ടത്. മെയ് 24ന് കോടതി വിവാഹം റദ്ദാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വൈക്കത്തെ വീട്ടിലായിരുന്നു ഹാദിയ. കോട്ടയത്തെ അവളുടെ വീടിനു സമീപത്തു പോലും പോകാൻ പൊലീസ് തന്നെ അനുവദിച്ചിരുന്നില്ലെന്ന് ശഫിൻ ആരോപിക്കുന്നു. അവൾക്ക് വീട്ടഡ്രസിൽ താനയച്ച കത്തുകൾ തിരികെ വന്നു. തെൻറ െഎ.എസ് ബന്ധമെന്നത് എൻ.െഎ.എ തുടക്കം മുതൽ ആരോപിക്കുന്ന അടിസ്ഥാന രഹിതമായ വാദമാണെന്നും ശഫിൻ ജഹാൻ പറഞ്ഞു.
അതേസമയം, മകളോടൊപ്പം സേലത്തേക്കില്ലെന്നും താനും ഭാര്യയും വീട്ടിലേക്ക് മടങ്ങുകയാണെന്നും ഹാദിയയുെട പിതാവ് അശോകൻ പറഞ്ഞു. കോടതിവിധിെയ ബഹുമാനിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ അവളുെട സുരക്ഷ ഏറ്റെടുക്കും. അവൾ പഠനം തുടരുന്നതിൽ സന്തോഷമുെണ്ടന്നും അശോകൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.