ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച ഹരജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുൻ മന്ത്രി വി.െക. ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ജില്ലക്ക് പുറത്തുപോകാൻ അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ ആവശ്യം.

രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം, എം.എൽ.എ ക്വാർട്ടേഴ്സ് ഒഴിയണം എന്നിവയുൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയത്. എന്നാൽ, രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെ ഹരജി തള്ളുകയായിരുന്നു.

നേരത്തെ ഉപാധികളോടെയാണ് കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം നൽകിയത്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് കോടതിയിൽ നൽകണം എന്നിങ്ങനെയാണ് ഉപാധികൾ.

കേസിൽ കഴിഞ്ഞ വർഷം നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Ibrahim Kunju's plea seeking bail relaxation rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.