വടകര: പൗരത്വപ്രശ്നത്തിന്‍െറ പേരില്‍ നാടുകടത്താന്‍വരെ കൊണ്ടുപോയതിലൂടെ ലോകമറിഞ്ഞ വെള്ളികുളങ്ങര ചല്ലിക്കുളത്തില്‍ ഇബ്രാഹീം (62) നിര്യാതനായി. പാകിസ്താന്‍ പാസ്പോര്‍ട്ട് കൈയിലുള്ളതിനാല്‍ പാക് പൗരനെന്ന പേരില്‍ ഏറെക്കാലം അധികാരികളാല്‍ വേട്ടയാടപ്പെട്ടിരുന്നു. അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുവെന്നാരോപിച്ച് ഫോറിനേഴ്സ് ആക്ടിലെ മൂന്ന്, 13,14 വകുപ്പുകള്‍ പ്രകാരമാണ് ഇബ്രാഹീമിനെതിരെ കുറ്റപത്രം തയാറാക്കിയത്.
ഇതേതുടര്‍ന്ന്, 2003 ജൂലൈ 31നാണ് നാടുകടത്താന്‍ വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, മതിയായ രേഖകളില്ലാത്തതിനാല്‍ പാക് അധികൃതര്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. തിരിച്ചത്തെിച്ച ഇബ്രാഹീമിന് വടകര കോടതിയുടെ പരിധിവിട്ട് പുറത്തുപോകരുതെന്നത് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയിലെ പേരുകള്‍ കാണിച്ചാണ് ഇബ്രാഹീം തന്‍െറ ജന്മനാടിന്‍െറ പൗരത്വത്തിനായുള്ള നിയമപോരാട്ടം നടത്തിയത്.
ഇതിനിടെ, ഇബ്രാഹീമിന്‍െറ പേര് വെട്ടിമാറ്റിയ സിവില്‍ സപൈ്ളസ് അധികൃതരുടെ നടപടി വിവാദമായിരുന്നു. ഒടുവില്‍ വസ്തുത തിരിച്ചറിഞ്ഞ കോടതി പൗരത്വം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍െറ പൗരത്വപ്രശ്നം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. 21ാം വയസ്സില്‍ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്ന് ഗള്‍ഫിലേക്ക് ഉരുവില്‍ പുറപ്പെട്ട ഇബ്രാഹീം കറാച്ചിയിലാണത്തെിയത്. അവിടെ ചായക്കട നടത്തി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പാക് പാസ്പോര്‍ട്ട് എടുത്തതാണ് വിനയായത്.
നാട്ടിലത്തെിയ ഉടനെ പൗരത്വത്തിന്‍െറ പേരിലുള്ള വേട്ടയാടല്‍ തുടങ്ങി. ഇതോടെ, രാജസ്ഥാനിലേക്ക് കടന്ന ഇബ്രാഹീം ഒമ്പത് വര്‍ഷം ഒളിവില്‍ കഴിഞ്ഞു. എന്നാല്‍, കലശലായ ശ്വാസംമുട്ടലും മറ്റും പിടികൂടിയതോടെ മറ്റൊന്നും ആലോചിക്കാതെ നാട്ടിലത്തെുകയും ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ്, നാടുകടത്താന്‍ കൊണ്ടുപോയത്.
കുറച്ചുകാലമായി മത്സ്യവില്‍പന നടത്തി ജീവിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഓര്‍ക്കാട്ടേരി ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. ഭാര്യ: നബീസു. മക്കള്‍: സുബൈര്‍, ഫൈസല്‍, അബ്ദുല്ല, ഹന്ന, അന്‍ഷീറ. മരുമകന്‍: റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.