കൊച്ചി: ഒരു ലക്ഷണവുമില്ലാതെ എത്രപേരിൽ കോവിഡ് വന്നുപോയി എന്നറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) നടത്തുന്ന സിറോളജിക്കൽ സർവേയുടെ രണ്ടാംഘട്ടം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് തിങ്കളാഴ്ച സർവേ ആരംഭിച്ചത്.
ഇൗ ജില്ലകളിൽ മേയിൽ നടത്തിയ ആദ്യഘട്ടത്തിന് തുടർച്ചയായാണ് രണ്ടാംഘട്ട പരിശോധന നടത്തുന്നതെന്ന് െഎ.സി.എം.ആർ സയൻറിസ്റ്റും പഠന സംഘത്തലവനുമായ ഡോ. വിമിത് വിൽസൺ 'മാധ്യമ'ത്തോട് പറഞ്ഞു.
രോഗവ്യാപനം കണ്ടെത്തുന്നതോെടാപ്പം ഇക്കുറി, എത്രപേർക്ക് അവരറിയാതെ വൈറസ് ശരീരത്തിൽ വന്നുപോയി എന്നുകൂടി മനസ്സിലാക്കുകയാണ് ലക്ഷ്യം. മൂന്നു ജില്ലയിലായി 1200 മുതൽ 1800വരെ സാമ്പിൾ ശേഖരിക്കും. മൂക്കിലെയോ തൊണ്ടയിലെയോ സ്വാബ് ശേഖരിച്ച് നടത്തുന്ന പരിശോധന രീതിക്ക് പകരം രക്തമാണ് ഇവിടെ ശേഖരിക്കുക. വൈറസ് വാഹകരെ കണ്ടെത്താൻ ആൻറിബോഡി പരിശോധനയിൽ രക്തത്തിലെ െഎ.ജി.ജി ടെസ്റ്റിങ്ങാണ് നടത്തുക.
െഎ.ജി.ജി പോസിറ്റിവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും ഇതിനെതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്നും അനുമാനിക്കും. കോവിഡ് മുക്തരായി 14 ദിവസം കഴിഞ്ഞാലും ഇത് കണ്ടെത്താൻ കഴിയുമെന്നതാണ് നേട്ടം. മുഴുവൻ സാമ്പിളും ശേഖരിച്ച ശേഷം െഎ.സി.എം.ആറിെൻറ െചന്നൈ ലാബിൽ നടത്തുന്ന പരിശോധനഫലം രണ്ടാഴ്ചക്കകം ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.
ആദ്യഘട്ടത്തിൽ 400-600വരെ സാമ്പിളുകൾ ഒാരോ ജില്ലയിൽനിന്ന് ശേഖരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ നാലുപേർക്ക് ലക്ഷണങ്ങളില്ലാതെ രോഗം വന്നുപോയി എന്നാണ് ബോധ്യമായത്. കോവിഡ് രൂക്ഷമായ സമയത്ത് ഡൽഹിയിൽ െഎ.സി.എം.ആർ നടത്തിയ സർവേയിൽ 07-25 ശതമാനം പേരിൽ ലക്ഷണങ്ങളില്ലാതെ വൈറസ് വന്നുപോയി എന്ന് മനസ്സിലാക്കിയിരുന്നു.
ഇത് ഗൗരവമായി കണ്ടാണ് രാജ്യത്തെ 21 സംസ്ഥാനങ്ങളിൽനിന്നായി തെരെഞ്ഞടുത്ത 70ഒാളം ജില്ലകളിൽ അവിടത്തെ ആരോഗ്യവകുപ്പുമായി സഹകരിച്ച് െഎ.സി.എം.ആർ സർവേ നടത്താൻ തീരുമാനിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തി 10 സംഘങ്ങളായി തിരിഞ്ഞ് തെരഞ്ഞെടുത്ത ക്ലസ്റ്ററുകളിൽ ഒരേസമയമാണ് സർവേ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.