കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ളബിലായിരുന്നു ചോദ്യം ചെയ്യൽ. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു അന്വേഷണ സംഘം വിളിപ്പിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. ഒരു മണിക്ക് ആലുവ പൊലീസ് ക്ളബിലെത്തിയ ഇടവേള ബാബുവിന്‍റെ ചോദ്യം ചെയ്യൽ അര മണിക്കൂറോളം നീണ്ടു. ദീർഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്‍റെ അടുത്ത സുഹൃത്തുമാണ്.
കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യ മാധവെൻറ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പ്രതി പൾസർ സുനി പൊലീസിന് മൊഴി നൽകിയിരുന്നു. രണ്ട് മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നുവെന്നാണ് സുനി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സുനിയുടെ മൊഴി സ്ഥിരീകരിക്കനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടിലായിരുന്നു കാവ്യമാധവൻ.
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പ്രതികളായ സുനിയും വിജേഷും കാവ്യയുടെ കാക്കനാെട്ട വസ്ത്രവ്യാപാര സ്ഥാനത്തിൽ എത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യവലി തയാറാക്കി ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും കാവ്യയിൽ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.