ജലസമൃദ്ധിയിൽ ഇടുക്കി ഡാം; 18.64 അടി കൂടി ഉയർന്നാൽ തുറക്കും

തൊടുപുഴ:  ​ഡാം തുറക്കൽ സാധ്യത വർധിപ്പിച്ച്​ ഇടുക്കി ഡാമിൽ മൺസൂൺ ആദ്യപകുതിയിൽ തന്നെ െറക്കോർഡ്​ ജലം. 1985 ന്​ ശേഷം ജൂലൈമാസത്തിൽ ഡാമിലെത്തുന്ന ജലത്തി​​​​​െൻറ അളവ്​ കണക്കാക്കു​േമ്പാഴാണിത്​. ഇടുക്കി ഡാമിലെ ​ശനിയാഴ്​ചത്തെ ജലനിരപ്പ് 2383.64 അടിയാണ്. കഴിഞ്ഞവർഷത്തേക്കാൾ 64.66 അടി കൂടുതലാണിത്​. 

വെള്ളിയാഴ്​ച മാത്രം ജലനിരപ്പ്​ 1.38 അടിയാണ്​ ഉയർന്നത്​. രണ്ടാംഘട്ട മൺസൂണും തുലാമഴയും അവശേഷിക്കെയാണ്​ റെക്കോർഡ്​ ജലനിരപ്പ്​. 20.64 അടി ജലം കൂടി മതി ഡാം നിറയാൻ. 2403 അടിയാണ്​ പൂർണ സംഭരണ ശേഷി. അതേസമയം, 2401 ൽ ജലനിരപ്പ്​ എത്തിയാൽ ഡാം തുറന്നുവിടും. ഇപ്പോഴത്തെ നിലയിൽ ഇടുക്കി ഡാം തുറക്കാൻ 18.64  അടി ജലം കൂടി ഡാമിലെത്തിയാൽ മതിയാകും. മഴ ദുർബലമായിട്ടുണ്ടെങ്കിലും നീരൊഴുക്ക്​ ശക്​തമായി തുടരുന്നതും പോഷക അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്​ തുറന്നിട്ടുള്ളതുമാണ്​ ജലനിരപ്പ്​ ഉയർത്തുന്നത്​. ​

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യൂതി ഉൽപാദനം പരമാവധി വർധിപ്പിച്ച്​ തുറന്നുവിടൽ ഒഴിവാക്കുന്നതിന്​ ശ്രമം തുടരുന്നതിനിടെയാണ്​ ജല നിരപ്പ്​ ഉയർന്നുതന്നെ നിൽക്കുന്നത്​. അതേസമയം, രണ്ട്​ ദിവസം മുമ്പ്​ വരെയുള്ള ഒരാഴ്​ച തുടർച്ചയായി മൂന്ന്​ മുതൽ നാല്​ വരെ അടിയാണ്​ ജലനിരപ്പ്​ ഉയർന്ന​െതങ്കിൽ രണ്ട്​ ദിവസമായി ഇത്​ പരമാവധി ഒന്നര അടിവരെയായി താണു. മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ 15 ാം ദിവസവും മഴ ശക്​തമായാൽ എട്ട്​ ദിവസത്തിനുള്ളിലും ഡാം തുറന്നു വിടേണ്ടി വരു​െമന്നതാണ്​ സ്​ഥിതി. മുമ്പ്​ രണ്ട്​ തവണ മാത്രമാണ്​ ഇടുക്കി ഡാം തുറന്നിട്ടുള്ളത്​. അവസാനം തുറന്നുവിട്ടത്​ 1992 ലാണ്​.  


 

Tags:    
News Summary - idukki dam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.