തിരുവനന്തപുരം: ഇടുക്കി പദ്ധതിയിലെ ചെറുതോണി അണക്കെട്ട് തുറന്നാൽ വൈദ്യുതി ബോർഡിന് നൂറുകണക്കിന് കോടി രൂപയുടെ വരുമാന നഷ്ടം. വൈദ്യുതി ഉൽപാദിപ്പിക്കാനാകാതെ വെള്ളം ഒഴുക്കിക്കളയുന്നതാണ് നഷ്ടത്തിനിടയാക്കുക. അഞ്ച് ഷട്ടറുള്ള അണക്കെട്ടിെൻറ ഒരു ഷട്ടർ ഒരടി തുറന്നാൽ 50 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തുപോവുക. 700 ലിറ്റർ കൊണ്ട് ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
മഴ കുറഞ്ഞിട്ടും ജലം ഒഴുകിയെത്തുന്നു
പരമാവധി ശ്രമിച്ചിട്ടും ഉൽപാദനത്തിലൂടെ ജലനിരപ്പ് താഴ്ത്തി നിർത്താൻ ബോർഡിന് കഴിയുന്നില്ല. 780 മെഗാവാട്ട് ഉൽപാദനശേഷിയുള്ള മൂലമറ്റം പവർ ഹൗസിൽ ആറു ജനറേറ്ററുണ്ട്. 18.4 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇവിടെ ഒരു ദിവസം ഉൽപാദിപ്പിക്കാൻ കഴിയുക. ഒരു ജനറേറ്റർ അറ്റകുറ്റപ്പണിയിലായതിനാൽ 15.01 ദശലക്ഷം യൂനിറ്റ് മാത്രമേ ഉൽപാദിപ്പിക്കാനാകൂ. എന്നാൽ, മഴ കുറഞ്ഞിട്ടും ഞായറാഴ്ച 35.19 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
നിറഞ്ഞത് 90 ശതമാനം
അണക്കെട്ടിെൻറ മൊത്തം സംഭരണശേഷിയുടെ 90 ശതമാനം വെള്ളം മാത്രമേ നിറഞ്ഞിട്ടുള്ളൂ. 60 ചതുരശ്ര കിലോ മീറ്ററിലാണ് ഇടുക്കി ജലാശയം. 640 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. ശരാശരി 3000 മില്ലിമീറ്റർ മഴയാണ് വർഷം കിട്ടുന്നത്. 2403 അടിയാണ് (കടൽ നിരപ്പിൽനിന്ന്) അണക്കെട്ടിെൻറ പരമാവധി ജലനിരപ്പ്. 2145 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് സംഭരിക്കാനാവുക. രാജ്യത്തെ ആദ്യത്തെ ആർച്ച് ഡാമായ ഇടുക്കിക്ക് 168.91 മീറ്ററാണ് ഉയരം. 365.85 മീറ്റർ നീളം. ചെറുതോണി അണക്കെട്ടിന് 138.38 മീറ്റർ ഉയരവും 650.9 മീറ്റർ നീളവുമുണ്ട്. 650.9 മീറ്റർ നീളമുള്ള കുളമാവാണ് മൂന്നാമത്തെ അണക്കെട്ട്.
2395ൽ ഒാറഞ്ച് അലർട്ട്
2395 അടിയിലേക്ക് ജലനിരപ്പ് ഉയരുേമ്പാഴാണ് ഒാറഞ്ച് അലർട്ട് പുറപ്പെടുവിക്കുക. മഴയുടെ അളവ് കൂടി പരിഗണിച്ച് 2400 അടിയിൽ ജലനിരപ്പ് എത്തുേമ്പാഴേ തുറക്കാനിടയുള്ളൂ. 2397ൽ ജലനിരപ്പ് എത്തിയാൽ ഒന്നോ രണ്ടോ മണിക്കൂർ ട്രയൽ റൺ വേണമെന്ന നിർദേശം വന്നിരുെന്നങ്കിലും ബോർഡ് തീരുമാനമെടുത്തിട്ടില്ല. 2399 അടിയിലാണ് റെഡ് അലർട്ട് പുറപ്പെടുവിക്കുക. 1992ൽ 2401 അടിയിലെത്തിയപ്പോഴാണ് തുറന്നത്.
ആറുമണിക്കൂർ കൊണ്ട് വെള്ളം ആലുവയിൽ
ചെറുതോണി തുറന്നാൽ ആറു മണിക്കൂർ കൊണ്ട് വെള്ളം ആലുവയിലെത്തും. ഷട്ടറുകൾ ഒറ്റയടിക്ക് തുറക്കില്ല. ആദ്യം നടുവിലെ ഷട്ടറാകും തുറക്കുക. വേണ്ടിവന്നാൽ ഇരു വശത്തേയും ഒാരോന്നും പിന്നാലെ തുറക്കും. അതിനുശേഷം ബാക്കിയുള്ളതും. മുമ്പ് തുറന്നപ്പോൾ കൂറ്റൻ മീനുകൾ പുറത്തേക്ക് വന്നിരുന്നു.
കാലവർഷത്തിൽ നിറയുന്നത് ആദ്യം
ഇടുക്കി സംഭരണി നിർമിച്ച ശേഷം രണ്ടുതവണ മാത്രമേ തുറന്നുവിട്ടിട്ടുള്ളൂ. 1981 ഒക്ടോബർ 29 മുതൽ നവംബർ 13 വരെയും 1992 ഒക്ടോബർ 12 മുതൽ 23 വരെയും. 26 വർഷമായി തുറന്നിട്ടില്ല. 2013 സെപ്റ്റംബറിൽ തുറക്കാൻ ഒരുക്കം നടത്തിയെങ്കിലും ഉൽപാദനം വർധിപ്പിച്ച് ക്രമീകരിച്ചു. തുലാവർഷം ആദ്യമായാണ് കാലവർഷത്തിൽ ഇടുക്കി നിറയുന്നതും തുറന്നുവിടേണ്ട സ്ഥിതിവരുന്നതും.
പരിഭ്രാന്തരാകരുത്, കിംവദന്തികൾ പരത്തരുത്
മുൻകരുതൽ പുറപ്പെടുവിച്ചു
തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കാനിടയായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥലത്തേക്ക് പോകേണ്ട വഴികൾ കുടുംബാംഗങ്ങൾ എല്ലാവരും മനസ്സിലാക്കിവെക്കണമെന്ന് നിർദേശം നൽകുന്നു. വെള്ളപ്പൊക്ക സാധ്യത മനസ്സിലായാൽ റേഡിയോ, ടി.വി എന്നിവയിൽ വരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.