തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.7 അടി ഉയര്‍ന്ന് 2378.221 അടിയിലെത്തി. നിറയാൻ 24 അടി കൂടി മതി. പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഒരാഴ്ചയായി ശരാശരി മൂന്ന് അടി വെള്ളം ദിവസേന ഒഴുകിയെത്തുന്നുണ്ട്.
മൂലമറ്റം പവര്‍ ഹൗസിലെ ഉൽപാദനം ചൊവ്വാഴ്ച 4.116 യൂനിറ്റായി ഉയര്‍ത്തി. തിങ്കളാഴ്ച 2.244 ദശലക്ഷം യൂനിറ്റായിരുന്നു. ശബരിഗിരി പദ്ധതിയില്‍ 4.6775 ദശലക്ഷം യൂനിറ്റും ഉല്പാദിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ കുറ്റ്യാടി, തരിയോട്, പൊന്മുടി, കല്ലാര്‍കുട്ടി, പൊരിങ്ങൽ, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലാണ്. എല്ലാ അണക്കെട്ടുകളിലും കൂടി 3054.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമുണ്ട്. ആകെ സംഭരണശേഷിയുടെ 74 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഈസമയം, സംസ്ഥാനത്തെ ആകെ 916.946 ദശലക്ഷം യൂനിറ്റിനുള്ള ജലം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം മൂന്നിരട്ടിയോളമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.