ഇടുക്കി: ശക്തമായ നീരൊഴുക്ക് തുടർന്നാൽ ഒരാഴ്ചക്കകം ഇടുക്കി ഡാമിെൻറ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. മുല്ലപ്പെരിയാർ ഡാമിെൻറ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും സമവായമുണ്ടാക്കി അതിന് മുമ്പ് തുറന്ന് വിടാനാണ് ശ്രമം. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേർത്തു.
നിലവിൽ ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയാണ്. ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.