മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുൻവർഷത്തെ നിലയിലെത്താൻ 1.88 അടി ജലം കൂടി മതി. ഇടുക്കിയിൽ ഇക്കൊല്ലം ലഭിച്ച മഴയിൽ 19.54 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തുേമ്പാഴും ഡാമിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ജലം ഒഴുകിയെത്തി. നീരൊഴുക്ക് കാര്യക്ഷമായതാണ് ഇതിന് ഇടയാക്കിയതെന്നാണ് വൈദ്യുതി ബോർഡിെൻറ നിഗമനം. അടുത്ത രണ്ടു ദിവസം കൂടി ഇൗ നിലയിൽ മഴ ലഭിച്ചാൽ കഴിഞ്ഞ വർഷത്തെ ജലനിരപ്പ് മറികടന്നേക്കാമെന്നാണ് കണക്കുകൂട്ടൽ.
ഇടുക്കി ഡാമിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ് 2350.10 അടിയാണ്. കഴിഞ്ഞവർഷം ഇതേസമയം 2351.98 അടി ജലമാണ് ഉണ്ടായിരുന്നത്. അതായത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 1.88 അടിയുടെ കുറവ് മാത്രം. ഇടുക്കി ഡാമിെൻറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 1.6 മി.മീ മാത്രമേ മഴ ലഭിച്ചുള്ളൂ. എന്നാൽ, 10. 92 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി.
ജില്ലയിൽ കഴിഞ്ഞവർഷം 2025.2 മി.മീ മഴ ലഭിച്ചപ്പോൾ ഇത്തവണ 1629. 44 മി.മീ മഴയെ ലഭിച്ചുള്ളൂ. അതായത് 395.76 മി.മീ മഴയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. തൊടുപുഴയിൽ വ്യാഴാഴ്ച 23.1 മി.മീ, മൂന്നാർ ആറ്. നേര്യമംഗലം ഏഴ്, മൈലാടുംപാറ മൂന്ന് മി.മീ എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച ലഭിച്ച മഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.